02:33am 05 September 2026
NEWS
സ്വർണപ്പണയ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരികൾ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു
05/07/2026  07:35 AM IST
nila
സ്വർണപ്പണയ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരികൾ ആത്മഹത്യക്ക് ശ്രമിച്ചു; ഒരാൾ മരിച്ചു

തിരുവനന്തപുരം: വെങ്ങാനൂരിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതികളിൽ ഒരാൾ മരിച്ചു. വെങ്ങാനൂർ സ്വദേശിനിയായ അഞ്ജുവാണ് മരിച്ചത്. സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു അഞ്ജു. ഇവരുടെ സഹപ്രവർത്തക തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ജൂൺ 30-നാണ് അഞ്ജുവും സഹപ്രവർത്തകയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.

സ്വർണപ്പണയ സ്ഥാപനത്തിലെ പണയ ഉരുപ്പടികളുമായി ബന്ധപ്പെട്ട തിരിമറി ആരോപണത്തെ തുടർന്നുണ്ടായ മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img